ഹരിത കേരളം മിഷൻ ജില്ല കോ – ഓർഡിനേറ്റർ ഇ. സുരേഷ് ബാബു വൈത്തിരി താലൂക്കിന് “ഹരിതഗ്രന്ഥശാല ” അനുമോദന പത്രം കൈമാറുന്നു.

കൽപറ്റ : ഹരിത കേരളം മിഷൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ “ഹരിത ഗ്രന്ഥശാല “ക്യാമ്പയ്നിന്റെ ഭാഗമായി വൈത്തിരി താലൂക്കിലെ മുഴുവൻ ലൈബ്രറികളും ഹരിത ഗ്രന്ഥശാലകളായി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപന ചടങ്ങ് എടഗുനി ടി. ആർ. വി സ്മാരക ഗ്രന്ഥശാലയിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ല കോ – ഓർഡിനേറ്റർ ഇ. സുരേഷ് ബാബു ഹരിത ഗ്രന്ഥശാല പ്രഖ്യാപനവും,ലൈബ്രറികൾക്കു സർട്ടിഫിക്കറ്റ് വിതരണവും വൈത്തിരി താലൂക്കിനുള്ള അനുമോദന പത്രവും കൈമാറി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ നടത്തിയ ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ, താലൂക്ക് ജോയിന്റ് സെക്രട്ടറി ഡോ. ജിതിൻ കണ്ടോത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം എം. ദിവാകരൻ,എ. കെ. മത്തായി, താലൂക്ക് ഏക്സിക്യൂട്ടിവ് അംഗങ്ങളായ സി. ജയരാജൻ,എം. ജി. സതീഷ് കുമാർ, ടി.ആർ. വി പ്രസിഡന്റ്‌ എൻ. രാമനുജൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സി. എം. സുമേഷ് സ്വാഗതവും, ടി.ആർ. വി സ്മാരക ഗ്രന്ഥശാല സെക്രട്ടറി വി. വി പാർവതി നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *