ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി കായിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച കായിക പ്രതിഭകളെ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച അനുമോദന യോഗം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. 2026-27 അധ്യയന വർഷത്തിൽ അന്താരാഷ്ട്ര, ദേശീയ, ഇൻക്ലുസീവ്, സംസ്ഥാന സ്കൂൾ കായിക മേളകളിൽ വിജയിച്ച പ്രതിഭകളെയാണ് അനുമോദിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ ടി. എസ് മനുവിനെ യോഗത്തിൽ ആദരിച്ചു. വിവിധ കായിക ഇനങ്ങളിൽ വിജയിച്ച ജില്ലയിലെ 140 കായിക താരങ്ങൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. എം ഫ്രാൻസിസ് അധ്യക്ഷനായി.
സംസ്‌ഥാന സ്പോർട്‌സ് കൗൺസിൽ അംഗം എം മധു, ജില്ലാ സ്പോർട്സ് കൗൺസിൽ  വൈസ് പ്രസിഡൻ്റ് കെ. പി വിജയ്, സെക്രട്ടറി  ടി താലിബ്, ഭരണ സമിതിഅംഗങ്ങൾ  പി.കെ അയൂബ്, ടി.കെ ഹരി, ടി.വി പീറ്റർ, ജെറിൽ സെബാസ്റ്റ്യൻ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എൻ.സി സാജിദ്, അതിലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, ഷാജൻ, കായിക പ്രതിഭകൾ, രക്ഷകർത്താക്കൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *