2026 നവംബർ 9 തിങ്കൾ

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ 17കാരന്‍ ശിവസൂര്യയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കുട്ടിയെ കാണാതായി മൂന്ന് മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസ്. ശിവസൂര്യയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ അറിയിക്കണം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കണ്ണൂര്‍ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശിവസൂര്യയെ കാണാതായത്. മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പെഴുതിവെച്ചാണ് ശിവസൂര്യ നാടുവിട്ടത്. 3000 രൂപയും രണ്ട് ജോഡി വസ്ത്രവും കൈയില്‍ കരുതിയിരുന്നു. കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ഈശ്വരചിന്തയില്‍ കഴിയുമെന്നുമായിരുന്നു കത്തില്‍.

ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഇതുവരെ കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അന്വേഷണം കാശിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് എസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ശിവസൂര്യയെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് സംഘത്തിന്റെ നീക്കം. ശിവസൂര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. ആക്ഷന്‍ കൗണ്‍സിലിന് പുറമേയൊണ് കോര്‍ഡിനേഷന്‍ കമ്മിറ്റി. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *