Category: Uncategorized

‘പുറത്ത് പരിക്കുകളില്ല, കഴുത്തിന് നീർക്കെട്ട്’; വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

2026 ഒക്ടോബർ 27 ചൊവ്വ കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ‍ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച 13 അംഗ മെഡിക്കൽ…

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്തു

2026 ഒക്ടോബർ 27 ചൊവ്വ കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നടപടികൾ ശക്തമാക്കി അന്വേഷണസംഘം. കേസിന്റെ ഭാഗമായി പതിനേഴുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്തു. ആലുവയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പതിനേഴുകാരൻ്റെ പിതാവും അപകടമുണ്ടാക്കിയ കാറിൻ്റെ ആർസി ഉടമയുമായ…

മന്ത്രിമാർക്ക് 1.5 ലക്ഷം, എംഎൽഎമാർക്ക് ഒരുലക്ഷം; മറ്റാനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

2026 ഒക്ടോബർ 27 ചൊവ്വ തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയായി വർധിക്കാൻ സാധ്യത. മന്ത്രിമാരുടേത് ഒന്നര ലക്ഷമായും വർധിപ്പിച്ചേക്കും. നിയമസഭാം​ഗങ്ങളുടെ മറ്റാനുകൂല്യങ്ങളും വർധിപ്പിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ബി അശോക് വർധന ശുപാർശ നൽകിയേക്കും. നിലവിൽ കേരളത്തിലെ എംഎൽഎക്ക്…

കുത്തനെയുള്ള ചെരിവിൽ നിന്ന് ഉരുണ്ടുവീണ കുട്ടിയാന ചരിഞ്ഞു

2026 ഒക്ടോബർ 26 തിങ്കൾ കാട്ടിക്കുളത്ത് കുത്തനെയുള്ള ചരിവിൽ നിന്ന് ഉരുണ്ടുവീണ് കുട്ടിയാന ചരിഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് മുത്തുമാരിയിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തെന്നിവീണ കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാനയും മറ്റൊരു കാട്ടാനയും നടത്തിയ ശ്രമങ്ങൾ വിഫലമായി.കാട്ടിക്കുളത്ത് കുത്തനെയുള്ള ചെരിവിൽ നിന്ന്…

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ2026 ഒക്ടോബർ 26 തിങ്കൾ

ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റവിമുക്തൻ. രാഹുലിനെതിരായ മാനനഷ്ടക്കേസ് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതി തള്ളി.അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ വിധി പ്രസ്താവിക്കുന്ന സമയത്ത് രാഹുൽ കോടതിയിൽ ഹാജരായിരുന്നു.രാഹുലിന്‍റെ…

പിഎസ്‌സി പരീക്ഷ ക്രമക്കേട്: ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ്

2026 ഒക്ടോബർ 26 തിങ്കൾ തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച് ക്രൈബ്രാഞ്ച്. ബുധനാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നിർദേശം. അതേസമയം, പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന…

വയനാട്ടുകാർ മലീമസ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുന്നു: മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ

വെള്ളിയാഴ്ച(30-ാം തീയതി) ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും കൽപ്പറ്റ: വയനാട്ടുകാർ മലീമസ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുകയാണെന്നും, ജില്ലയ്ക്ക് അടിയന്തര പ്രാധാന്യമുള്ള മെഡിക്കൽ കോളേജിന്റെ പുനഃസ്ഥാപനത്തിനും നാടിന്റെ വികസനത്തിനും തടസ്സമാകുന്നത് നിലപാടുകളും മൂല്യങ്ങളും നഷ്ടപ്പെട്ട ജനപ്രതിനിധികളും അവരെ നയിക്കുന്ന രാഷ്ട്രീയ…

കൽപ്പറ്റയിലെ ഇസിഎച്ച്എസ് പോളിക്ലിനിക് ശുചിത്വ യജ്ഞം (സ്വച്ഛതാ ഡ്രൈവ്) നടത്തി

കൽപ്പറ്റ:- ഒക്ടോബർ 26 – കൽപ്പറ്റയിലെ ഇസിഎച്ച്എസ് പോളിക്ലിനിക് വിജയകരമായി ഒരു പ്രത്യേക ശുചിത്വ യജ്ഞം (സ്വച്ഛതാ ഡ്രൈവ്) നടത്തി.സമഗ്രമായ പരിസ്ഥിതി ശുചിത്വ സംരംഭത്തിനായി ജീവനക്കാരെയും മുൻ സൈനികരെയും (ഇഎസ്എം) അവരുടെ കുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നു.ഈ പരിപാടിയിൽ വിപുലമായ വൃക്ഷത്തൈ നടീൽ…

കേരളാ ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിക്ക് നേട്ടം

മേപ്പാടി: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) നോർത്ത് സോൺ കലോത്സവത്തിൽ മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ജോയൽ ജോയ് എസ് വെസ്റ്റേൺ പെർക്യൂഷൻ…

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു: അടിമുടി ക്രമക്കേടെന്ന് നാട്ടകം സുരേഷ് എംഎൽഎ, വിജിലൻസ് അന്വേഷണം ആവശ്യപ്പെടും

2026 ഒക്ടോബർ 26 തിങ്കൾ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണത്തിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.…