Month: December 2024

നാലു സീറ്റ് അധികം നേടി യുഡിഎഫ്; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്; മൂന്നു പഞ്ചായത്ത് ഭരണവും നഷ്ടം

തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പാലക്കാട് തച്ചാമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ്…

മൂന്നാറില്‍ താപനില പത്തുഡിഗ്രിയില്‍ താഴെ; സഞ്ചാരികളുടെ ഒഴുക്ക്

തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും. വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും…

ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്; പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികൻ

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങ് ഇന്ന് വത്തിക്കാനിൽ. കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തമാകും. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് സ്ഥാനാരോഹണ ചടങ്ങുകൾ.…

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തർക്കം; നടൻ സൗബിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ നടൻ സൗബിൻ ഷാഹിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സൗബിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം മുന്നോട്ടു പോകുന്നതിൽ കോടതി എതിർപ്പ് പറഞ്ഞിട്ടില്ല. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ ഇൻകം ടാക്സ്,…

‘മകളെ കാണാൻ സമ്മതിച്ചില്ല, പീഡനം നേരിട്ടു’- നവവധുവിന്റെ മരണത്തിൽ പിതാവിന്റെ പരാതി, യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ട നവവധുവിനെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. പിതാവ് ശശിധരൻ കാണിയുടെ പരാതിയിൽ പാലോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ്…