Month: November 2025

സക്കറിയാസ് കൺവൻഷൻ ആരംഭിച്ചു

കൽപറ്റ: ജൂബിലി വർഷത്തിൽ കുടുംബ നവീകരണത്തിന്റെ ഭാഗമായി കൽപറ്റ സെന്റ് വിൻസൻ്റ് ഫൊറോന ദേവാലയത്തിൽ സക്കറിയാസ് കൺവൻഷൻ ആരംഭിച്ചു. 28 വരെ വൈകുന്നേരം 4 മണി മുതൽ രാത്രി 9.30 വരെയാണ് കൺവൻഷൻ. തലശ്ശേരി അതിരൂപത ഫാമിലി അപ്പോസ്തലറ്റ് ഡയറക്ടർ ഫാദർ…

സമര സമിതി കരിദിനം ആചരിച്ചു

കൽപറ്റ : തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന, തൊഴിൽ സുരക്ഷിതത്വം കവർന്നെടുക്കുന്ന, സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ അധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ കൽപറ്റ പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ…

പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്‌ച, കഴിഞ്ഞ വർഷത്തെ അതേ ചോദ്യം ആവർത്തിച്ചു;

പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്‌സിലെ ഒന്നാം സെമസ്റ്റർ പരീക്ഷക്ക്, കഴിഞ്ഞ വർഷത്തെ അതേ ചോദ്യം വള്ളി പുള്ളി തെറ്റാതെ ആവർത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാനാണ് സർവകലാശാലയുടെ ആലോചന. പഠിച്ചു പരീക്ഷയെഴുതിയ വിദ്യാർഥികളാണ്…

ഇന്‍സ്റ്റഗ്രാം സൗഹൃദം, എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ 26 കാരന്‍ പിടിയില്‍; പോക്സോ കേസ്

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് കൊച്ചിയില്‍ പടിയില്‍. വര്‍ക്കല തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ബിനു പെണ്‍കുട്ടിയുമായി നാടുവിട്ടത്. വര്‍ക്കലയില്‍ നിന്നും തിരുവനന്തപുരത്തേക്ക്…

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ വമ്പൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 93,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11,710 രൂപയാണ് ഇന്നത്തെ…

പണമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുത്; നിരക്കുകൾ പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം…

‘ഷാരോണ്‍ കഞ്ചാവ് കേസിലെ പ്രതി, കോളജിന് മുന്നിലിട്ടും മര്‍ദ്ദിച്ചു, ഫോണ്‍ ചെയ്യാന്‍ പോലും അനുവാദമില്ല’; അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെതിരെ കുടുംബം. മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ് ഹരിദാസ് പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന് മുന്‍വശത്ത് വച്ച് ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സെക്യൂരിറ്റിക്കാരന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം അറിയുന്നത്.…

പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല, കത്തെഴുതി റോഡിലിട്ടു; കോടതി തുണച്ചു, കാമുകനൊപ്പം പോകാന്‍ യുവതിക്ക് അനുമതി

കോട്ടയം: വിവാഹം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ, കാമുകനൊപ്പം പോകാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ച് കോടതി. യുവാവുമായി (30 വയസ്സ്) ആറു വര്‍ഷമായി പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഇരുപത്തെട്ടുകാരി കോടതിക്ക് കത്തുനല്‍കി. ഇത് പരിഗണിച്ച കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ട് കോടതി…

ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും; നാലുദിവസം കൂടി മഴ, ഇടിമിന്നലിന് സാധ്യത, ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി…

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക്, ചെന്നെത്തിയത് കാട്ടില്‍; ഒടുവില്‍

കണ്ണൂര്‍: ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘത്തിന്റെ വാഹനം എത്തിയത് കാട്ടില്‍. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനയാണ് കാട്ടില്‍ കുടുങ്ങിയ സംഘത്തിന് രക്ഷയായത്. തൃശൂര്‍ സ്വദേശിയായ അലന്‍ വര്‍ഗീസിന്റെ വാഹനമാണ് കാട്ടില്‍ കുടുങ്ങിയത്. ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ…