ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം; അപരന്മാര്‍ക്കെതിരെ ഹൈക്കോടതി
കൊച്ചി: തെരഞ്ഞെടുപ്പിലെ അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതി. അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനാധിപത്യത്തെ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അപരന്മാരെ നിര്‍ത്തുന്നത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും, തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വോട്ടിങ് മെഷീനിലെ തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തൃപ്പൂണിത്തുറയിലെ എന്‍ഡിഎ…
