പൊഴുതന: സിഡിഎസ്എസ്എസ് ജീവനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുത്താറിക്കുന്ന് അങ്കണവാടിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടാസ്‌ക് ഫോഴ്‌സ് രൂപീകരണംവും പുതുവത്സര ആഘോഷവും. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ കാതിരി, വൈസ് പ്രസിഡന്റ് സുധ അനില്‍, ജനപ്രതിനിധികളായ കെ.ജെ. ജോണ്‍, ആര്‍.സി. സാവിറ തുടങ്ങിയവര്‍ പങ്കെടുത്തു. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണം നടത്തി.
ഭാവിയില്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ സമൂഹത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ ജീവന നടപ്പാക്കുന്ന ‘സേഫ് വിതിന്‍’ പദ്ധതിയുടെ ഭാഗമായാണ് ടാസ്‌ക് ഫോഴ്‌സിനു രൂപം നല്‍കിയത്. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്തതാണ് പദ്ധതി. ഉപജീവന സുരക്ഷ, മാനസിക-സാമൂഹിക ക്ഷേമം, സമൂഹാധിഷ്ഠിത ദുരന്ത-അപകടസാധ്യതാ ലഘൂകരണം തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്. ഡയറക്ടര്‍ ഫാ.ആല്‍ഫ്രഡ് വടക്കേത്തുണ്ടില്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ആഷ്‌ലി നെല്‍സണ്‍, കമ്മ്യൂണിറ്റി മൊബിലൈസര്‍ ഷീജ ബാബു, കണ്‍സലര്‍മാരായ എം.ജെ. ഷൈനി, സോഫി ജോയി എന്നിവരാണ് ‘സേഫ് വിതിന്‍’ പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *