കരിങ്കുറ്റി :അയ്യോത്ത്കാവ് പരദേവതാ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ലക്ഷ്മി നാരായണൻ എമ്പ്രാന്തിരി കൊടിയേറ്റി.
ഇന്നു വൈകുന്നേരം 7 മണിക്ക് നൃത്തനൃത്യങ്ങൾ,രാത്രി 9 30 ന് അത്താഴപൂജ , പള്ളിയുറക്കൽ. നാളെ രാവിലെ 7 മണിക്ക് പള്ളിയുണർത്തൽ,10 മണിക്ക് ചാക്യാർകൂത്ത്, ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. വൈകുന്നേരം ആറിന് തായമ്പക, രാത്രി 8 മണിക്ക് വണ്ടി യാമ്പറ്റയിൽ നിന്നും പാലൂക്കാപ്പിൽ നിന്നും ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നള്ളത്ത്, 10 മണിക്ക് തിരുവാതിരക്കളി, 10.30 ന് കൈകൊട്ടിക്കളി, 11 മണിക്ക് നാടൻപാട്ട്. ഞായറാഴ്ച രാവിലെ 9 മണി മുതൽ വെള്ളാട്ട്, ഗുളികൻ തിറകൾ, ഒരു മണിക്ക് അന്നദാനം, 2 മണി മുതൽ കരിയാത്തൻ തിറകൾ വൈകുന്നേരം 6. 30ന് ദീപാരാധനയോടെ ഉത്സവം സമാപിക്കും
