ബത്തേരി : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സിന്റെ നേതൃത്വത്തിൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഏഴ് ദിവസമായി 3 കാറ്റഗറിയിൽ നടത്തിയ മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ സൺഡേ സി സി യെ 23 റൺസിന് പരാജയപ്പെടുത്തി പ്രീമിയം വിജയ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പ്രീമിയം വിജയ സി സി മുൻ ക്യാപ്റ്റൻ സി പി അസ്കറിന്റെ 34 പന്തിൽ നേടിയ 70 റൺസിന്റെ സൂപ്പർ ബാറ്റിങ് മികവിൽ 150 എന്ന ലക്ഷ്യം നൽകുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺഡേ സിസി യെ നയിം എസ് എമ്മിന്റെ മികച്ച ബൗളിങ്ങിൽ 126 റൺസിൽ ആൾഔട്ട് ആക്കിയാണ് കിരീടം സ്വന്തമാക്കിയത്. മികച്ച ബാറ്ററായി വിജയ സിസിയുടെ
മുഹമ്മദ് നൗഫൽ, മികച്ച ബൗളറായി സൺഡേ സി സി യുടെ മുഹമ്മദ് ഷഹലും കരസ്ഥമാക്കി. ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡിന് വിജയ സി സിയുടെ സി പി അസ്കറും അർഹനായി.
ആദ്യം നടന്ന 50 വയസ്സ് കഴിഞ്ഞവരുടെ സൂപ്പർ സീനിയർ വിഭാഗത്തിൽ ലെജൻഡ്സ് സ്റ്റീൽ ഒ സ്റ്റീൽ 65 റൺസിന് നാസ്കോ വിജയയെ തോൽപ്പിച്ച് ജേതാക്കളായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലെജൻഡ്സ് സ്റ്റീൽ ഒ സ്റ്റീൽ റിയാസ് മാമുവിന്റെയും മെഹറൂഫ് പി പി യുടെയും അർദ്ധ സെഞ്ച്വറികളുടെ സഹായത്താൽ നേടിയ 162 റൺസിന് മറുപടിയായി 97 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഫൈനലിലെ മാൻ ഓഫ് ദി മാച്ച്, മികച്ച കളിക്കാരൻ ആയും മികച്ച ബാറ്ററായും റിയാസ് മാമുവിനേയും ബൗളർ ആയി പി ടി നിസാറിനെയും തിരഞ്ഞെടുത്തു.
തുടർന്നു നടന്ന ജൂനിയർ വിഭാഗം ഫൈനലിൽ എലാൻസ് റോണ്ടക്ക് റോയൽസ് ജേതാക്കളായി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർ 18 ജെസിസി നിശ്ചിത15 ഓവറിൽ മുബി എൻസ്റ്റൂൺ നേടിയ 84 റൺസിന്റെ കരുത്തിൽ 154 റൺസ് എന്ന ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എലാൻസ് റോണ്ടക്ക് റോയൽസ് അൻജും,അലി , ഫഹദ് എ വി എന്നിവരുടെ മികച്ച മറുപടി ബാറ്റിങ്ങിലൂടെ 13 ഓവറിൽ ലക്ഷ്യം കണ്ടു.
ജൂനിയർ വിഭാഗം മികച്ച കളിക്കാരനായി ആർ 18 ജെ സി സിയുടെ മുബി എൻസ്റ്റണും മികച്ച ബാറ്റർ ആയി റോയൽസിൻറ്റെ ഹഫീഫിനെയും ബൗളർ ആയി റോയൽസിൻറ്റെ ജുനൈദും തിരഞ്ഞെടുത്തു.
വിജയികൾക്ക് എം എസ് നാച്ചുറൽ ആയുർവേദിക് മാനേജർ അബ്ദുൽ ഗഫൂർ ,ഫൈനാൻസ് മാനേജർ ഷഹാന കെ കെ എന്നിവർ ട്രോഫികൾ കൈമാറി. സിഎംസി പ്രസിഡന്റ് ഫൗസൽ ഹസ്സൻ, സെക്രട്ടറി മെഹബൂബ് ബി വി, ട്രഷറർ അൽത്താഫ് കെ എന്നിവർ പ്രസംഗിച്ചു. ടൂർണമെൻ്റിന് കൺവീനർമാരായ ജാബിർ സാലിഹ്, ഹാരിസ് സി ഇ വി, എന്നിവരും കമ്മിറ്റി അംഗങ്ങൾ ആയ മെഹറൂഫ് പി പി, മമ്മുദ് ഒ, അക്തർ ബി വി, ഫാറൂക് അലി, ജൈസൽ കെ, ഹാരിസ് പിവി, എന്നിവർ നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *