മുണ്ടേരി : അക്ഷര കൈരളി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു. പഠിതാവ് ദിവ്യ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. അക്ഷര കൈരളി സാംസ്കാരിക വേദി ചെയർമാൻ പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ പി.പ്രശാന്ത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,പി.ഡി.അനീഷ്, കെ.വി.ബിജു മുതലായവർ പുതുവത്സര സന്ദേശങ്ങൾ നൽകി. സെൻ്റർ കോഡിനേറ്റർ എ.പി.മഞ്ജുഷ, തുല്യത പഠിതാക്കളായ സി. അശോകൻ, പി.എസ്.മഞ്ജു, വി.എം.നൗഷിൽ മുതലായവർ ആശംസകളർപ്പിച്ചു.എം. റൈഹാനത്ത് നന്ദി പ്രകാശനം നടത്തി.
