പനങ്കണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടൂ, എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജി.എച്ച്.എസ്.എസ് പനങ്കണ്ടി സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. വയനാട് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.എൻ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മുട്ടിൽ പഞ്ചായത്തംഗം വിജയ ലക്ഷ്മി, എസ്.പി.സി എ.ഡി.എൻ.ഒ കെ. മോഹൻദാസ്, നജീബ് കരണി, സ്കൂൾ പ്രിൻസിപ്പൽ ടി.ടി ത്രേസ്യ, സൗദാമിനി, മിനി ഫിലിപ്പ്, സി.എ. അഷറഫ്, ഗ്രേസി, അൽഫിദ, എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *