കാവുംമന്ദം: കുട്ടികളെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുകയും, അവർക്കായി വിദ്യാഭ്യാസവും സന്തോഷകരമായ ബാല്യവും ഉറപ്പുവരുത്തി അതിലൂടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ, ലോക ബാലവേല വിരുദ്ധ ദിനത്തിൻറെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട് അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ തരിയോട് നിർമല ഹൈസ്കൂളിലെ ശ്രീലക്ഷ്മി പി എസ് ഒന്നാം സ്ഥാനവും അതേ സ്കൂളിലെ നേഹ മരിയ സിനോജ് രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ തരിയോട് ജിഎച്ച്എസ്സ്സിലെ അർച്ചന പി വി ഒന്നാം സ്ഥാനവും ചെന്നലോട് ജിയുപിഎസിലെ ക്രിസ്റ്റഫർ തങ്കച്ചൻ രണ്ടാം സ്ഥാനവും നേടി.

ഗ്രാമപഞ്ചായത്ത് അംഗം സൂനാ നവീൻ, കെ വി രാജേന്ദ്രൻ, ഷെറിൻ സഹല തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ് സ്വാഗതവും കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ നഹ്ഷാന എം എ നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *