മാനന്തവാടി:കേരള സർക്കാർ ആശാസ്ത്രീയമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതു അടിസ്ഥാന വർഗങ്ങളോടുള്ള കൊടും ചതിയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രസ് താവിച്ചു.
ആദിവാസി ഊര് മൂപ്പൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ അതിദരിദ്രരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതി ദരിദ്രരുടെ കഞ്ഞിയിൽ മണ്ണുവാരി ഇട്ടുകൊണ്ട് വെറും പൊങ്ങച്ചം കാണിക്കുകയാണ് പിണറായി സർക്കാർ.
ഭൂരഹിത ആദിവാസികൾക്ക് ഒരു ഏക്കർ ഭൂമിയെങ്കിലും നൽകാൻ നിയമം ഉണ്ടാക്കിയിട്ടും നടപ്പാക്കാതെ നിയമ ലംഘനം നടത്തുകയാണ് കേരള സർക്കാർ. സുപ്രീം കോടതിയുടെ വിധിയും കേന്ദ്ര സർക്കാർ അനുവാദവും ഉണ്ടായിട്ടും 2018 ഹെക്ടർ ഭൂമി വയനാട്ടിൽ ഭൂരഹിത ആദിവാസികൾക്ക് വിതരണം ചെയ്യാതെ കുറ്റകരമായ അനാസ്ഥയാണ് മന്ത്രി ഒ.ആർ.കേളു കാണിച്ചിട്ടുള്ളത്.
തൊഴിലുറപ്പിന്റെ കൂലിയും ഭക്ഷ്യ സുരക്ഷയുടെ 35 കിലോ അരിയും കിട്ടിയിരുന്നില്ലെങ്കിൽ വയനാട്ടിലെ ദാരിദ്ര ഗ്രാമങ്ങളിൽ പട്ടിണി മരണം ഒരു തുടർക്കഥയായി മാറുമായിരുന്നു.
ഗ്രാമ സഭകളും ഊര് കൂട്ടങ്ങളും പ്രമേയം പാസ്സാക്കി നീതി ആയോഗിനെ സമീപിക്കാൻ തീരുമാനിച്ചു.
ആശാസ്ത്രീയമായ സർവേ റിപ്പോർട്ട് തള്ളിക്കളഞ്ഞു അതി ദരിദ്രർക്കു ലഭിച്ചു കൊണ്ടിരിക്കുന്ന സൗജന്യ അരിയും മറ്റു ആനുകൂല്യങ്ങളും തുടർന്നും ലഭിക്കുന്നതിനു വേണ്ടി പാർലമെന്റിന്റെ ബജറ്റ് സമ്മേളന കാലത്ത് ഇന്ത്യയിലെ ആദിവാസി എം പി മാരുടെ യോഗം വിളിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബി.വി. ബോളൻ പ്രസതാവിച്ചു.
കൂട്ടായ്മയിൽ പങ്കെടുത്ത ജന പ്രതിനിധികളായ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ഉഷ വിജയൻ ഇടവക, കൗസല്യ മുനിസിപ്പൽ കൗൺസിലർ, ശ്രീജ ബാവലി, വൈശാഖ് തിരുനെല്ലി, പ്രദീപൻ പിലാക്കാവ് കൗൺസിലർ, എന്നിവരെ ചാണ്ടി ഉമ്മൻ ആദരിച്ചു.
പി.ടി ജോൺ, അബ്ദുറഹ്‌മാൻ ഇളങ്ങോളി, ഡോ. അമ്മിണി കെ വയനാട്, മണിക്കുട്ടൻ പണിയൻ, പി എസ് മുരുകേശൻ, പാറക്കൽ ജോസ്, അഡ്വ. എൻ കെ വർഗീസ് കമ്മന മോഹനൻ എന്നിവർ പ്രസംഗിച്ചു.
ഉഷ വിജയൻ സ്വാഗതവും, വൈശാഖ് കാട്ടി ക്കുളം നന്ദിയും പറഞ്ഞു.
