ബത്തേരി :ദേശീയ റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻ്റെയും വയനാട് റോഡ് സേഫ്റ്റി വൊളൻ്റിയേഴ്സിൻ്റെയും നേതൃത്വത്തിൽ ബത്തേരി താലൂക്കിലെ ആക്സിഡൻ്റ് സ്പോട്ട് (ബ്ലാക്ക് സ്പോട്ട്) ആയ കൊളഗപ്പാറയിൽ നിന്നു വൊളൻ്റിയേഴ്സ് പരേഡ് സംഘടിപ്പിച്ചു. കൊളഗപ്പാറ ടൗണിൽ നിന്ന് ആരംഭിച്ച പരേഡ് കൃഷ്ണഗിരി ഫുഡ്ബേ റസ്റ്റാറസ്റ്റിന് സമീപം അവസാനിച്ചു. തുടർന്ന് സംഘടിപ്പിച്ച റോഡ് സുരക്ഷ ക്ലാസിന് വയനാട് എൻഫോഴ്സ്മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും വയനാട് റോഡ് സേഫ്റ്റി വൊളൻ്റിയേഴ്സ് നോഡൽ ഓഫിസറും കോഓഡിനേറ്ററുമായ അജിൽ കുമാർ സി.കെ ക്ലാസിന് നേതൃത്വം നൽകി പരിപാടിയിൽ വാർസ് വോ വൈസ് പ്രസിഡൻ്റ് നസീർ ചുള്ളിയോട് അധ്യക്ഷത വഹിച്ചു .മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ.സജീവ്, വാർഡ് മെമ്പർ എ.എൻ .തങ്കപ്പൻ , വാർസ് വോ ജില്ലാ ജോയൻ്റ് സെക്രട്ടറി സുരേന്ദ്രൻ, കൽപറ്റ , നാസർ.സി, തോമസ് ബി.എൽ, അബ്ദുൽ സമദ്, റോയ് കൊളഗപ്പാറ, സാലു കൊള ഗപ്പാറ, തോമസ് ബീനാച്ചി, ഷാജി ബത്തേരി തുടങ്ങിയവർ സംസാരിച്ചു. ബത്തേരി കോഓഡിനേറ്റർ സുരേഷ് മാത്യു നന്ദി പറഞ്ഞു.
