പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ട് പാപ്പാൻമാർക്ക് പരിക്കേറ്റു. ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രവളപ്പിലായിരുന്നു സംഭവം. പട്ടണ പ്രദക്ഷിണത്തിന് ശേഷം കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ‘ശിവൻ’ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻമാരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടഞ്ഞ ആനയെ പിന്നീട് തളച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *