മീനങ്ങാടി : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ
‘No TO Drugs Campaign’ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട്,തെറ്റായ ലഹരികൾക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്, നടത്തുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി മീനങ്ങാടി സെൻ്റ്.ഗ്രിഗോറിയോസ് ബി.എഡ്.കോളേജിൽ
ലഹരിക്കെതിരെയുള്ള ബോധവൽക്കരണം,NDPS നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, രക്തദാനം,വ്യായാമം എന്നിവയുടെ പ്രാധാന്യം മുതലായവ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.ചടങ്ങിന് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സ്വാഗതം ആശംസിച്ചു.സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ.സുനിൽ അധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.റിട്ട.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ.ഷാജി നിയമ അവബോധ ക്ലാസ് നയിച്ചു. സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റലിലെ എൻ.സി.ഡി ഡയറ്റിഷൻ ശാക്കിറാ സുമയ്യ ആരോഗ്യ സംരക്ഷണ ക്ലാസിന് നേതൃത്വം നൽകി. മീനങ്ങാടി സെൻ്റ്. ഗ്രിഗോറിയോസ് ബി.എഡ്.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ഒ.ടോമി,
മീനങ്ങാടി എ.എസ്.ഐ. എം.ബിപിൻ ബാൽ,സുൽത്താൻ ബത്തേരി എക്സൈസ് ഇൻസ്പെക്ടർ കെ.ജെ.സന്തോഷ് മുതലായവർ ആശംസകളർപ്പിച്ചു.വിമുക്തി മിഷൻ താലൂക്ക് കോർഡിനേറ്റർ നിക്കോളാസ് ജോസ് നന്ദി പ്രകാശനം നടത്തി.തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ റാലി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഇൻചാർജ് സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ കൊണ്ട് ലഹരി വിരുദ്ധ പ്രതിക്ജ്ഞയെടുപ്പിക്കുകയും ചെയ്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *