റിപ്പബ്ലിക് ദിനത്തില്‍ രണ്ടേനാല് ടൗണില്‍ നടത്തിയ ലഹരിവിരുദ്ധ റാലി.

രണ്ടേനാല്(മാനന്തവാടി): എടവക പഞ്ചായത്ത് ഭരണസമിതി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധ്യാപക വിദ്യാഭ്യാസ കേന്ദ്രം, സാംഗ ഗ്രന്ഥാലയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയനുകള്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, പൗരസമിതി എന്നിവയുടെ സഹകരണത്തോടെ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് റിപ്പബ്ലിക് ദിനത്തില്‍ രണ്ടേനാല് ടൗണില്‍ ലഹരിവിരുദ്ധ റാലിയും ഫ്‌ളാഷ്‌മോബും യോഗവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മുസ്തഫ തൈയുള്ളതില്‍ അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍, അധ്യാപകന്‍ സി.എച്ച്. ഗണേഷ്‌കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് മഷ്ഹൂദ് തങ്ങള്‍, സാംഗ ഗ്രന്ഥാലയം പ്രസിഡന്റ് കെ.ടി. അഷ്‌റഫ്, പ്രിവന്റീവ് ഓഫീസര്‍ കെ. അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)കെ. ഉണ്ണിക്കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. മന്‍സൂര്‍ അലി, ഇ.എസ്. ജയ്‌മോന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. രാജന്‍ എള്ളുംമന്ദം ലഹരിക്കെതിരേ രചിച്ച സ്വന്തം കവിത ആലപിച്ചു. ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ സ്വാഗതവും അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ബാബു നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *