കൊളവയൽ: ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനമായ വാർഷികം ജോർജിയ 2K26 വിവിധ പരിപാടികളോടെ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപുഴ അധ്യക്ഷത വഹിച്ചു. സാമൂഹിക പങ്കാളിത്തം ഉറപ്പാക്കി വിളംബര ജാഥ, ലോഗോ പ്രകാശനം, പൂർവാധ്യാപക വിദ്യാർഥി സംഗമം, എൽ പി തല അഖില വയനാട് ഫുട്ബോൾ മേള, നാടക കളരി, പഠനയാത്രകൾ, സ്കൂൾ ആരംഭകാലത്തെ പ്രവർത്തകരെ ആദരിക്കൽ, സ്കൂളിന്റെ പൂർവകാല ചരിത്ര ഡോക്യുമെന്ററി തയ്യാറാക്കൽ തുടങ്ങിയവ നടത്തി. സ്കൂൾ മാനേജർ ഫാ. സുനിൽ തെക്കേപേര, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് സി.പി, വാർഡ് മെമ്പർമാരായ സാജിത പി, നാസർ എൻ, ഹെഡ്മിസ്ട്രസ് കെ.ജെ മിൻസി മോൾ, പി.ടി.എ പ്രസിഡൻ്റ് പീറ്റർ കെ.ആർ, ചെയർമാൻ മനോജ് കൊളവയൽ, അഗ്വി സുകേഷ് എന്നിവർ സംസാരിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങൾക്ക് ജോൺസൺ ടി. ജെ, ഭവനിത ബാബു, ബിജു കൂർ ക്കക്കാലയിൽ, എം. കെ ജെയിംസ്, ആന്റണി എം.പി, പ്രതീഷ് കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *