മീനങ്ങാടി : മിൽമ മലബാർ മേഖലാ യൂണിയൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിലെ ക്ഷീരസംഘം ജീവനക്കാർക്കുള്ള ഏകദിന ശിൽപശാല മീനങ്ങാടി ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മിൽമ മലബാർ മേഖലാ യൂണിയൻ ഭരണസമിതിയംഗം റോസിലി തോമസ് നിർവഹിച്ചു. മിൽമ വയനാട് ജില്ലാ പി ആൻ്റ് ഐ ഹെഡ് പ്രദീപൻ പി പി പദ്ധതി വിശദീകരണവും യൂണിറ്റിൻ്റെ പ്രവർത്തനങ്ങളും അവതരിപ്പിച്ചു. കില ട്രെയിനർ എം.കെ.പ്രകാശ് ക്ലാസുകൾ നയിച്ചു. വയനാട് പി ആൻ്റ് ഐ അസി. മിൽക്ക് പ്രൊക്യൂർമെൻ്റ് ഓഫിസർ വിനീഷ് കുമാർ വി സ്വാഗതം പറഞ്ഞു. അസി. മിൽക്ക് പ്രൊക്യൂർമെൻ്റ് ഓഫിസർ ദിലീപ് ദാസപ്പൻ ആശംസയും അസി. ഡെയറി ഡെവലപ്മെൻ്റ് ഓഫിസർ മാത്യു അബ്രഹാം നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *