മേപ്പാടി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയായി മാറുമെന്നും ചില മണ്ഡലങ്ങളിൽ ജയപരാജയം നിർണയിക്കുന്നത് എസ്ഡിപിഐ ആയിരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്.
എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു മുന്നണികളും ബിജെപി വിരുദ്ധത പ്രസംഗിക്കുന്നു എന്നതിൽ കവിഞ്ഞ് യാതൊരു ആത്മാർഥതയും ഫാഷിസ്റ്റ് വിരുദ്ധതയ്ക്ക് ഇല്ലെന്നും അത് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്നും അദ്ധേഹം കൂട്ടി ചേർത്തു.
മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ അധ്യക്ഷതവഹിച്ചു ജില്ല പ്രസിഡൻറ് എ യൂസഫ് ജില്ലാ വൈസ് പ്രസിഡൻറ് എൻ ഹംസ. മണ്ഡലം സെക്രട്ടറി ജാഫർ എം. ട്രഷറർ അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *