കൽപറ്റ ∙ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 5.30 മുതൽ വാസ്തുബലി, അത്രകലശം, 7.30നു സംഗീതാർച്ചന, 7.30നു കലാപരിപാടികൾ, 10നു സിനിമാറ്റിക് ഡാൻസ്, 10.30നു കരാക്കെ ഗാനമേള. ശനിയാഴ്ച രാവിലെ 5.30നു മഹാ ഗണപതി ഹോമം, വൈകിട്ട് 5നു നഗര പ്രദക്ഷിണ ഘോഷയാത്ര, 5.30നു കൊടിയേറ്റം, കഴമെഴുത്തും പാട്ട്., 8.30നു കലാപരിപാടികൾ, 10നു കരോക്കെ ഗാനമേള.
22നു രാവിലെ 11.30ന് ആധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട്, രാത്രി 8ന് അയ്യപ്പന് കളമെഴുത്തും പാട്ട്, തിരുവാതിര, 10നു കരോക്കെ ഗാനമേള. 23നു ഉച്ചയ്ക്ക് 1നു പ്രസാദ ഊട്ട്, വൈകിട്ട് വിളക്കെഴുന്നള്ളിപ്പ്, 8.30നു കലാപരിപാടികൾ, 10.30നു കരോക്കെ ഗാനമേള. 24നു രാവിലെ 11ന് ഓട്ടൻ തുള്ളൽ, ഉച്ചയ്ക്ക് 1നു പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ഓട്ടൻ തുള്ളൽ, 9നു കരോക്കെ ഗാനമേള.

25നു രാവിലെ 11ന് ആധ്യാത്മിക പ്രഭാഷണം, വൈകിട്ട് 5ന് ഇരട്ട തായമ്പക, 7.30നു ഭജൻസ്, കൊകൊട്ടിക്കളി. 26നു രാവിലെ 11നു ചാക്യാർ കൂത്ത്, ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ, വൈകിട്ട് 5നു തായമ്പക, രാത്രി 8.30നു ഭക്തിഗാനമേള, 10.30നു മെഗാ ഗാനമേള, രാത്രി ഒരു മണിക്ക് മെഗാ നൈറ്റ് ഷോ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *