തരുവണ: കരിങ്ങാരി ഗവ. യു.പി. സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റ് വയനാടും സംയുക്തമായി നടപ്പിലാക്കിയ ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൺ എം.എ നിർവ്വഹിച്ചു. വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കോമ്പൗണ്ടിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്ന് തക്കാളി, വെണ്ട, പച്ചമുളക് തുടങ്ങിയവ വിളവെടുത്തു.
