കല്‍പ്പറ്റ: മനുകുന്നുമല തീര്‍ഥാടനം ഏപ്രില്‍ ഒന്നിന് നടത്തുമെന്ന് കോട്ടയില്‍ ദേവസ്വം ട്രസ്റ്റ് ചെയര്‍മാന്‍ സി.ആര്‍. രാധാകൃഷ്ണന്‍, രക്ഷാധികാരി അഡ്വ.പി. ചാത്തുക്കുട്ടി, സെക്രട്ടറി കെ. മോഹന ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃക്കൈപ്പറ്റ ശിവക്ഷേത്രം, കോട്ടയില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നു രാവിലെ 5.30 മുതലാണ് മനുകുന്ന് മലകയറ്റവും പൂജകളും. തീര്‍ഥാടകര്‍ മലയിറങ്ങി രണ്ട് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി കഞ്ഞിയും പുഴുക്കും കഴിച്ചാണ് വീടുകളിലേക്ക് മടങ്ങുക. വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് മനുകുന്നുമല തീര്‍ഥാടനം. മനുകുന്നുമലയില്‍ മഹാവിഷ്ണു പ്രതിഷ്ഠ ഉള്‍പ്പെടുന്ന 25 സെന്റ് ഭൂമി വനം വകുപ്പ് കോട്ടയില്‍ ദേവസ്വം ട്രസ്റ്റിന് വിട്ടുനല്‍കിയിട്ടുണ്ട്. തൃക്കൈപ്പറ്റ ശിവക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളും കലശാഭിഷേകവും ഏപ്രില്‍ 16 മുതല്‍ 26 വരെ നടത്തുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *