നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സ്വീപ് 2026 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പറ്റ നിയമസഭാ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കാവടം ഉന്നതിയില്‍ വോട്ടര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. ”എന്റെ വോട്ട്, എന്റെ സന്ദേശം”എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിപാടി സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വോട്ടവകാശത്തിന്റെ മഹത്ത്വവും സബ് കളക്ടര്‍ വിശദീകരിച്ചു. ജനങ്ങള്‍ സജീവമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ല ട്രൈബല്‍ ഓഫീസര്‍ ജി. പ്രമോദ്, കെ. ദിലീപ് കുമാര്‍, കെ.എന്‍. സുനില്‍കുമാര്‍ എന്നിവര്‍ ഉന്നതിയിലുള്ളവരുമായി സംവദിച്ച് ഊരു മൂപ്പന്‍ കാവലച്ചന്‍ ഉള്‍പ്പടെയുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് മാസ്‌ക്കോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കലാപരിപാടികള്‍ അരങ്ങേറി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *