തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി. നെടുമങ്ങാട് ചുള്ളിമാനൂര്‍ കൊച്ചാട്ടുകാലിലെ അനസിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണം മോഷണം പോയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബുധനാഴ്ച പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു, സിസിടിവിയും തകര്‍ത്തു.

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ബെഡ്റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അനസ് പറയുന്നു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *