കൽപറ്റ:78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവീസ് കോറിന്റെ (ഡി എസ് സി) നേതൃത്വത്തിൽ ഓഗസ്റ്റ് 14 ന് സൈക്കിൾ റാലി സംഘടിപ്പിക്കും. രാവിലെ എട്ടിന് സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സിവിൽ സ്റ്റേഷനിലെ എപിജെ ഹാളിൽ സൈനിക അധികാരികൾ വിമുക്ത ഭടൻമാരുമായും അവരുടെ ആശ്രിതരുമായും കൂടിക്കാഴ്ച നടത്തും.

14ന് രാവിലെ ഒൻപത് മുതൽ ഉച്ച ഒരു മണി വരെയും രണ്ട് മുതൽ നാല് വരെയും ജില്ലാ സൈനികക്ഷേമ ഓഫിസ്, ഇസിഎച്ച്എസ്, സ്പർശ്, ബാങ്ക് എന്നിവയുടെ ഹെൽപ് ഡസ്ക് വിവിധ ക്ഷേമ പദ്ധതികൾ സംബന്ധിച്ച സെമിനാറും നടക്കും. ജില്ലയിലെ വിമുക്തഭടൻമാരും അവരുടെ ആശ്രിതരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *