ബത്തേരി :കേരള സംഗീത നാടക അക്കാദമിയും വയനാട് കേന്ദ്ര കലാസമിതിയും ചേർന്നു ഓഗസ്റ്റ് 29നു ബത്തേരിയിൽ നടത്തുന്ന സംഗീതോത്സ വത്തിന്റെ സ്വാഗത സംഘം രൂപികരിച്ചു. യോഗം നഗര സഭാ ചെയർമാൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. വേലായുധൻ കോട്ടത്തറ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് ബത്തേരി, ബാലകൃഷ്ണ്ണൻ,ശിവദാസ് പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു. അക്കാദമി ഓഫിസർ എം.ബി.ശുഭ പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
29ന് ഉച്ചയ്ക്ക് 2 മുതൽ പരിപാടി ആരംഭിക്കും. 4 മണിക്ക് ഉദ്ഘാടനവും
5 മണി മുതൽ 7 മണി വരെ സംഗീത സദസ്സും 7 മണി മുതൽ ഗ്രാമഫോണിൻ്റെ കലാകാരന്മാരുടെ സംഗീതനിശ എന്നിവ അവതരിപ്പിക്കും.
പരിപാടിയുടെ വിജയത്തിനായി,51 അംഗ ജനറൽ കമ്മറ്റിയും 25 അംഗ എക്സിക്യുട്ടീവും തിരഞ്ഞെടുത്തു.
ഭാരവാഹികൾ :
രക്ഷാധികാരികൾ: സംഗീത് നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, കരിവെള്ളൂർ മുരളി ( അക്കാദമി സെക്രട്ടറി), പി.ആർ, ജയപ്രകാശ്.
ചെയർമാൻ : കെ.ടി.രമേഷ്,
(ബത്തേരി മുൻസിപ്പൽ ചെയർമാൻ),
വൈസ് ചെയർമാന്മാർ: കെ.റഷീദ്,
(സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ,
ബത്തേരി മുനിസിപ്പാലിറ്റി), പി.കെ. സത്താർ, (പ്രസിഡൻ്റ്, ജില്ലാ ലൈബ്രറി കൗൺസിൽ). കൺവീനർ : ശിവദാസ് പടിഞ്ഞാറത്തറ ,ജോയിൻ്റ് കൺവീനർമാർ: എം, ബാലകൃഷ്ണൻ,
ലീന ടി. ട്രഷറർ : വേലായുധൻ കോട്ടത്തറ

By ONLINE

Leave a Reply

Your email address will not be published. Required fields are marked *