കണിയാമ്പറ്റ: മഴക്കാലപൂര്‍വ ശുചീകരണം പഞ്ചായത്തുതല ഉദ്ഘാടനം മേയ് ആറിന് ടൗണില്‍ നടത്താന്‍
ഇന്റര്‍ സെക്ടറല്‍ യോഗം തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലും 12ന് ശുചീകരണവും ക്ലോറിനേഷനും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രോഷ്മ രമേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാദ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ സുരേഷ്ബാബു പ്രസംഗിച്ചു.

വാര്‍ഡ് മെംബര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന പ്രതിനിധികള്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *