സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി മിനി പ്രഭാകരൻ ഉത്ഘാടന പ്രസംഗം നടത്തി. ഡോ അരുൺ ബേബി ” പാമ്പ് കടി:ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മുൻ കരുതലുകളും “എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് പങ്കെടുത്തു
