മാനന്തവാടി: ടൗണിലും പരിസരങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന അനധികൃത കച്ചവടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ച സ്ഥലത്ത് യാത്രക്കാര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ ഉടന്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷന്‍ നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന് നിവേദനം നല്‍കി.ഗതാഗത തിരക്കില്‍ വീര്‍പ്പുമുട്ടുന്ന ടൗണില്‍ വാഹനങ്ങള്‍ പോലും നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് റോഡരികില്‍ വാഹനങ്ങളില്‍ അനധികൃത കച്ചവടം തകൃതിയായി നടക്കുന്നത്. വൈകുന്നേരങ്ങളില്‍ റോഡില്‍ മത്സ്യവില്‍പ്പനയും വര്‍ദ്ധിച്ചുവരികയാണ്.യാതൊരു അനധികൃത കച്ചവടവും ടൗണില്‍ അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യനും സെക്രട്ടറി അനില്‍ രാമകൃഷ്ണനും ഉറപ്പു നല്‍കി. ബസ് സ്റ്റാന്‍ഡ് സ്ഥലത്ത് താല്‍ക്കാലിക ഷെല്‍ട്ടര്‍ ഉടന്‍ പണിയുമെന്നും, വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു. മാനന്തവാടിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ മര്‍ച്ചന്‍സ് അസോസിയേഷന്റെ പിന്തുണയും നഗരസഭ അഭ്യര്‍ത്ഥിച്ചു.

നിവേദക സംഘത്തില്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, ജനറല്‍ സെക്രട്ടറി പി.വി. മഹേഷ്, ട്രഷറര്‍ എന്‍.പി. ഷിബി, വൈസ് പ്രസിഡന്റുമാരായ സി.കെ. സുജിത്ത്, എന്‍.വി. അനില്‍കുമാര്‍, സെക്രട്ടറിമാരായ കെ. ഷാനു, ഇ.എ. നാസര്‍, യൂത്ത് വിംഗ് പ്രസിഡന്റ് ഗോപന്‍, ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍, വനിതാ വിംഗ് പ്രസിഡന്റ് വിലാസിനി, ജനറല്‍ സെക്രട്ടറി റജീന, ഗീതാമണി, ഗ്രേസി തുടങ്ങിയവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *