മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത എഡിറ്റ് ചെയ്ത, സഭാപിതാക്കന്മാരുടെയും ഭദ്രാസനത്തിലെ വൈദീകരുടേയും ലേഖനങ്ങൾ ഉൾക്കൊള്ളുന്ന “മൺപാത്രത്തിലെ മഹാനിധി” എന്ന പുസ്തക സമാഹാരം പ്രകാശനം ചെയ്തു.

പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതകളും വിവിധ ധർമ്മങ്ങളും അവയുടെ ആവശ്യകതകളും, ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികളും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതത്തിന് ഒരു വിലപ്പെട്ട മുതൽക്കൂട്ടാണെന്ന് പുസ്തകം പ്രകാശനം ചെയ്ത് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ഭദ്രാസന വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി എന്നിവർ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *