കൽപറ്റ: ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ യുവതയെ സജ്ജരാക്കാൻ ലക്ഷ്യമിട്ട് സിവിൽ ഡിഫൻസ് യുവ ആപതാമിത്ര (മൈ ഭാരത്) വൊളൻ്റിയർമാർക്കായി എക്സൈസ് വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും കെ.എസ്.ഡി.എം.എ.യുടേയും നേതൃത്വത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് ‘പ്രതിരോധം’ എന്ന പേരിൽ സെമിനാർ നടത്തിയത്.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ദുരന്തമുഖങ്ങളിൽ സേവനസജ്ജരായ വൊളൻ്റിയർമാരുടെ കരുത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ ഉദ്യമത്തിൻ്റെ പ്രധാന ലക്ഷ്യം.സമൂഹത്തിന് ഉത്തമ മാതൃകകളാകാനും ലഹരിയുടെ വഴിയിൽ അകപ്പെട്ടുപോകുന്നവരെ തിരിച്ചറിഞ്ഞ് അവർക്ക് വിമുക്തിയുടെ കൗൺസലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാനും വൊളൻ്റിയർമാരെ ഈ പരിശീലനത്തിലൂടെ പ്രാപ്തരാക്കി.
ഡി.ഡി.എം.എ ഹസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു.യുവ ആപതാമിത്ര വയനാട് ജില്ലാ മാസ്റ്റർ ട്രെയ്നർ വി.കെ.ശ്രീജിത്ത് ആശംസകൾ നേർന്നു. വൊളൻ്റിയർ എൻ.കെ.അബ്ദുൾ മുനീർ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആപതാമിത്ര അംഗങ്ങൾ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *