കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ അധികം നേടിയത്
25.97 ശതമാനം വോട്ട്. പോള്‍ ചെയ്തതില്‍ 56.15 ശതമാനം(97,379) യുഡിഎഫിന് ലഭിച്ചു. 30.18 ശതമാനമാണ്(52,348)എല്‍ഡിഎഫിന് നേടാനായത്. 11.06 ശതമാനമാണ്(19,175)
എന്‍ഡിഎ വിഹിതം.
ബത്തേരി മണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ 9.33 ശതമാനം വോട്ട് കൂടുതല്‍ കരസ്ഥമാക്കി.
പോള്‍ ചെയ്ത 1,76,938 വോട്ടില്‍ 44.61 ശതമാനം (78,936) യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫിന് 35.23 ശതമാനം(62,339) വോട്ട് കിട്ടി. 17.69 ശതമാനമാണ് എന്‍ഡിഎ വോട്ട് വിഹിതം-31,308.
മാനന്തവാടിയില്‍ 6.39 ശതമാനമാണ് യുഡിഎഫ്, എല്‍ഡിഎഫ് വോട്ട് വ്യത്യാസം. പോള്‍ ചെയ്ത 16,5006 വോട്ടില്‍ 46.92 ശതമാനമാണ്(77,425) യുഡിഎഫ് നേടിയത്. 40.53 ശതമാനം വോട്ട് (66,882)എല്‍ഡിഎഫിന് ലഭിച്ചു. എന്‍ഡിഎ 11.93 ശതമാനം(19,681)വോട്ട് നേടി.
സംസ്ഥാനത്തെ ഇതര മേഖലകളിലെന്നപോലെ വയനാട്ടിലും യുഡിഎഫ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതാണ് കണ്ടത്. ജില്ലയില്‍ വോട്ട് എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇടത് ക്യാമ്പിലെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു.മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് മിന്നുന്ന വിജയം നേടി.
കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ടി. സിദ്ദിഖിന്റെ ഭൂരിപക്ഷം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചു. 45,301 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. 2021ല്‍ ഇത് 5,470 വോട്ടായിരുന്നു.
ബത്തേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്‍ നില മെച്ചപ്പെടുത്തി. 16,597 വോട്ടാണ് ഭൂരിപക്ഷം. 2021ല്‍ ഇത് 11,822 വോട്ടായിരുന്നു.
മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ സിപിഎമ്മിലെ ഒ.ആര്‍. കേളു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഉഷ വിജയനേക്കാള്‍ 10,543 വോട്ടിനാണ് പിന്നിലായി.
