കൽപ്പറ്റ: കാർഷിക മേഖലയെയും കർഷകരെയും മറക്കുകയും, അവഗണിക്കുകയും, നിരാശപ്പെടുത്തുകയും ചെയ്ത സർക്കാരിനെതിരെയുള്ള മലയോര കർഷകരുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. ഇടത് മുന്നണിക്കും പിണറായി സർക്കാറിനുമേറ്റ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം.
കേരളത്തിൽ രൂപം കൊള്ളുന്ന യു.ഡി.എഫ് സർക്കാർ കർഷക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കർഷക സൗഹൃദ സമീപനം സ്വീകരിക്കുന്നതിനും മുന്തിയ പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ സർക്കാറിനു മുൻപിൽ കർഷകരുടെ വിവിധ ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സമർപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
