മാനന്തവാടി പോസ്റ്റ് ഓഫീസ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട്
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. പി.ജെ. മുത്തലിബ്, ഷീജ ഫ്രാന്‍സിസ്, ആഷിഖ്, വി.യു. ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
