ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ ഭാഗമായി കൊതുകളുടെ ഉറവിടം നശിപ്പിക്കാനുള്ള ഊർജ്ജിത ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു . മാനന്തവാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രേഖ കെ ടി മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഡെങ്കി ദിനാചരണത്തിനോട് അനുബന്ധിച്ച് മാനന്തവാടി നഗരസഭയിലും ജില്ലയിലെ മറ്റു നഗരസഭകളിലും വിവിധ ഭാഗങ്ങളിലും ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ കേരളം, കുറുക്കൻ മൂല കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ; “ഡെങ്കിപ്പനി നിയന്ത്രണം സാമൂഹ്യപങ്കാളിത്തത്തോടെ , ഉറവിടങ്ങൾ പരിശോധിക്കാം, വൃത്തിയാക്കാം, മൂടിവെക്കാം ” എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് മാനന്തവാടി ക്ഷീരസഹകരണസംഘം ഹാളിൽ വച്ച് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്.

പരിപാടിയിൽ മാനന്തവാടി നഗരസഭ കൗൺസിലർമാരായ റജില, ലിസി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോക്ടർ ആര്യ വിജയകുമാർ , ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം.ഫസൽ , ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കൃഷ്ണകുമാർ വി പി, കുറുക്കൻ മൂല കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് എൻ കെ , ഡി വി സി യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ ടി സി എന്നിവർ സംസാരിച്ചു.

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് ബിന്ദു കെ, ഡെങ്കിപ്പനി പ്രതിരോധം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. മാനന്തവാടി ക്ഷീരസംഘം ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ജനപ്രതിനിധികൾ , ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, എം എൽ സ് പി നേഴ്‌സുമാർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ക്ഷീരസംഘം ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *