തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 3.95 കോടിയുടെ ഭരണാനുമതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വന്‍ തുക ചെലവഴിച്ചുള്ള നിര്‍മാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ്.

ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് മോടിയാക്കുന്നത് മന്‍മോഹന്‍ ബംഗ്ലാവ് ആണ് 81.06 ലക്ഷം. മറ്റു വസതികളും ചെലവഴിക്കുന്ന തുകയും (ലക്ഷത്തില്‍) : നെസ്റ്റ് 40.67, ഉഷസ്സ് 40.03, പെരിയാര്‍ 31.26, പൗര്‍ണമി 40.81, പമ്പ 31.43, കവടിയാര്‍ ഹൗസ് 40.06, ഗംഗ 31.53, അജന്ത 58.74.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *