നെന്മേനി: കേരളത്തിലെ തദ്ദേശീയ മേഖലയിലെ യുവാക്കളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കുടുംബശ്രീ കെ ടിക് പദ്ധതി വഴി നെന്മേനി സിഡിഎസിൻ്റെ നേതൃത്വത്തിൽ വരിക്കേരി പണിയ ഉന്നതിയിൽ കൂൺ കൃഷി സംരംഭം ആരംഭിച്ചു.

പ്രാദേശിക സാധ്യതകൾ മനസ്സിലാക്കി വിപണി സാധ്യതകൾ ഉറപ്പാക്കി ആരംഭിക്കുന്ന സൂക്ഷ്മ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തവും ദീർഘകാല ലാഭകരവുമായ ഉപജീവനമാർഗ്ഗമായി സംരംഭ വികസനം എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംരംഭക മേഖലയിലേക്ക് പ്രവേശിക്കുന്നവർക്ക് അറിവ്, അനുഭവം, വികസനം എന്നിവ പ്രാപ്തമാക്കുന്നതിനുള്ള പ്രവർത്തന പരിപാടികളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സാമ്പത്തിക സഹായവും ഇൻകുബേഷൻ പരിശീലനവും ഉൾപ്പെടെ പദ്ധതിയിലൂടെ സംരംഭകർക്ക് വിവിധ തുടർച്ചയായ പിന്തുണാ സഹായങ്ങളും കുടുംബശ്രീ ഉറപ്പാക്കുന്നു.
പരിശീലനം പൂർത്തിയാക്കിയ അഞ്ചു, ബിന്ദു എന്നിവരാണ് സംരംഭം തുടങ്ങിയിരിക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം വിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഇ.സി സുഷമ അധ്യക്ഷത വഹിച്ചു. ട്രൈബൽ സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായ് കൃഷ്ണ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *