മീനങ്ങാടി: എയിംസ്‌വേ ഡവലപ്‌മെന്റ് സൊസൈറ്റി വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. എയിംസ്‌വേ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പിആര്‍ഒ അഭിനന്ദ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. എയിംസ്‌വേ ഡവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഷബീര്‍ ചങ്ങനക്കാട്ടില്‍,ഷിജി എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പോലീസ് കൗണ്‍സലര്‍ അനില ക്ലാസിന് നേതൃത്വം നല്‍കി.
