മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി. ആലുവ ദേശത്ത് മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദത്തിന്റെ ഭാഗമായി എത്തിയതാണെന്നും രാഷ്ട്രീയമായി കാണേണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശനുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.

വെള്ളാപ്പള്ളി നടേശൻ നല്ലതും ചീത്തയും ആയകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പറഞ്ഞതെല്ലാം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് എത്താൻ കഴിയാത്തതുകൊണ്ടാണ് ഇപ്പോൾ വന്നത്. എസ്എൻഡിപി‌ക്ക് മുഖ്യമന്ത്രിയുമായി നല്ല അടുപ്പമാണ്. മഞ്ഞുരുകിയോ എന്നാ ചോദ്യത്തിത്തിന് ‘അതിന് ഇവിടെ കല്ലില്ലല്ലോ’ എന്നായിരുന്നു തുഷാറിന്റെ മറുപടി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമായിരുന്നു കൂടിക്കാഴ്ച.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശൻ അതരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും വി ഡി സതീശനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി​യെ അനുമോദനം അറി​യി​ക്കാനാണ് സന്ദർശനമെന്നാണ് വിശദീകരണം. അതേസമയം മുഖ്യമന്ത്രിയുടെ ജന്മദിനം കൂടിയായതിനാൽ ആശംസ അറിയിക്കാനുള്ള തിരക്കിലാണ് നേതാക്കൾ. നിരവധി പാർട്ടി പ്രവർത്തകർ വിഡി സതീശന്റെ ആലുവയിലെ വീട്ടിലേക്കെത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *