അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ ഭാരവാഹി ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസൻ. ടിനി ടോം സാമൂഹിക വിപത്തെന്നും, ടിനി ടോമിനെതിരെ തെളിവുകളുണ്ടെന്നും അൻസിബ. പ്രസിഡന്റ്‌ ശ്വേത മേനോൻ അടക്കം ടിനി ടോമിനെ സംരക്ഷിക്കുന്നെന്നും അൻസിബ പറഞ്ഞു. അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹിൽ പാലസ് എസ് ഐ രേഷ്മ എന്നിവർക്കെതിരെ മൊഴി നൽകാൻ നടി അൻസിബ ഹസൻ എത്തി.

തന്നെ ജിഹാദിയാക്കി ചിത്രീകരിക്കാൻ ശ്രമം നടന്നു. അമ്മയിൽ പരാതിപറഞ്ഞിട്ട് ചർച്ച ചെയ്തില്ലെന്ന് അൻസിബ പറഞ്ഞു. കുറ്റാരോപിതർ പരാതി കേൾക്കാൻ ഇരിക്കുന്ന ഗതികേടാണ് അമ്മയിലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഇന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അൻസിബ പറഞ്ഞു. കേസിൽ അൻസിബ തൃക്കാക്കര എസിപിയ്ക്കാണ് മൊഴി നൽകുക. തനിക്കെതിരെ ലക്ഷ്മിപ്രിയ വ്യാജ പരാതി നൽകി എന്ന് അൻസിബ പറഞ്ഞു.

എസ്ഐ മൂന്ന് മണിക്കൂർ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് അൻസിബ വെളിപ്പെടുത്തി. രണ്ടുപേരും ചേർന്ന് നടത്തിയ ആസുത്രിത നീക്കമെന്ന് അൻസിബ പരാതിയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയ്ക്കും, ഡിജിപിയ്ക്കും നൽകിയ പരാതിയാണ് തൃക്കാക്കര എസിപിക്ക് കൈമാറിയത്. തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസിൽ നിന്ന് ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *