സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതികരണവുമായി റവന്യു മന്ത്രി എ പി അനിൽകുമാർ. സിപിഐഎമ്മിന്റെ അടക്കം അഭിപ്രായം പരിശോധിച്ചാണ് പദ്ധതിയുടെ കാര്യത്തിൽ മുന്നോട്ട് പോകുക. സിപിഐഎം എടുത്ത സമീപനം ആവില്ല ഈ വിഷയത്തിൽ സ്വീകരിക്കുക. എടുത്തു ചാടി പോകേണ്ട കാര്യമല്ല.
എത്രയും പെട്ടെന്നു നടപ്പാക്കാനാണ് ആലോചന. പാരിസ്ഥിതിക വിഷയങ്ങൾ മനസ്സിലാക്കി എല്ലാവരുമായി ചർച്ച നടത്തി പദ്ധതി കൊണ്ടു വരാനാണ് ശ്രമം. അതിന്റെ പ്രാരംഭ ചർച്ചകൾ ആണ് നടക്കുന്നത്. അതിവേഗ ട്രെയിൻ വേണ്ടെന്ന് നിലപാട് യുഡിഎഫിന് ഉണ്ടായിരുന്നില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്തു ചർച്ച നടത്തി പോകണം എന്നാണ് അന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്ന് സർക്കാരിനു പിടിവാശിയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ പോലും ഇടതു സർക്കാർ തയ്യാറായില്ല. മഴക്കാല മുന്നൊരുക്കം ഡിസാസ്റ്റർ മാനേജ്മെന്റ് യോഗം 14 ജില്ലകളിൽ ഇന്ന് നടക്കുന്നു. ജില്ലാ ചുമതലക്കാരായ മന്ത്രിമാരുടെ യോഗം കോഴിക്കോട് നടന്നു. പഴയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ തയ്യാർ എന്ന് വിലയിരുത്തി.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ മഴക്കാലം കഴിയാൻ ആണ് ശ്രമം.വില്ലേജ്, പഞ്ചായത്ത് തലത്തിൽ തയ്യാറെടുപ്പ്. ആരോഗ്യ വകുപ്പ് കൂടുതൽ സജ്ജം. മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ ജാഗ്രത നിർദേശം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
