മാനന്തവാടി: മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി, കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) മാനന്തവാടി ജില്ലാ ജയിലില്‍ സ്ഥാപിച്ച തുമ്പൂര്‍മുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്തരമേഖല പ്രിസണ്‍സ് ഡി.ഐ.ജി. ജയകുമാര്‍ വി. മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ സജ്‌ന ടീച്ചര്‍, യു.വി. ജോയ്, ഹംസ പി.കെ., നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, ഗടണങജ ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ വൈശാഖ് എം. ചാക്കോ, മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ട് ശ്രീ. ഷൈജു എ., ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുമേഷ് കെ.ജി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് ഗടണങജ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെയ്‌സണ്‍ തുമ്പൂര്‍മുഴി കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനവും ഉപയോഗരീതിയും സംബന്ധിച്ച പ്രത്യേക പരിശീലന സെഷന്‍ നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *