പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 32 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് വിരമിക്കുന്ന സെക്രട്ടറി സജി ജോസഫ് കൊല്ലറാത്തിന് മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കിന് നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സാബു ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍ അദ്ധ്യക്ഷത വഹിച്ച് പൊന്നാട അണിയിച്ച് മൊമെന്റോ നല്‍കി ആദരിച്ചു. മുന്‍ ബാങ്ക് പ്രസിഡന്റുമാരായിരുന്ന ജോര്‍ജ്ജ് തട്ടാംപറമ്പില്‍ , ജോയി വാഴയില്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ മിനി ജയിംസ് മാപ്പനാത്ത്, ഷൈനി സണ്ണി, വാര്‍ഡ് മെംബര്‍ സണ്ണി തോമസ്, ജോസ് കണ്ടംതുരുത്തി, ബാങ്ക് വൈ.പ്രസിഡന്റ് സുനില്‍ പഴയം പ്ലാത്ത്, പാടിച്ചിറ വ്യാപാരി വ്യവസായി പ്രസിഡന്റ് വിജയന്‍ , പെയിന്‍& പാലിയേറ്റീവ് പ്രസിഡന്റ് ജോയി, അസി.സെക്രട്ടറി സുധാകരന്‍ പാറക്കുഴി എന്നിവര്‍ പ്രസംഗിച്ചു
