കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന ഇന്ദിരാ ഗ്യാരണ്ടി ജൂണ്‍ 15 മുതല്‍ യാഥാര്‍ത്ഥ്യമാകുകയാണെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. ഈ മാസം 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ അന്തിമ തിരുമാനമുണ്ടാകും. എപിഎൽ, ബിപിഎൽ, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സൌജന്യം ലഭിക്കും. ട്രാൻസ് ജെൻഡേഴ്സിനും സൌജന്യമായി യാത്ര ചെയ്യാം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി അറിയിച്ചു.

വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്

യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന ഇന്ദിരാ ഗ്യാരണ്ടി ജൂണ്‍ 15 മുതല്‍ യാഥാര്‍ത്ഥ്യമാകുകയാണ്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ യോഗം നടന്നു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും പദ്ധതിയുടെ ഗുണഫലം ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *