കല്പറ്റ:വയനാട് ജില്ലയിൽ 2013 മുതൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന പഠനോപകരണ വിതരണ പരിപാടി ഇത്തവണ മടക്കിമല GLP സ്കൂളിലെ കുട്ടികൾക്കുള്ള മുഴുവൻ നോട്ട് ബുക്കുകളുടെ വിതരണത്തോടെ സമാപിച്ചു.
കഴിഞ്ഞ നിരവധി വർഷങ്ങളായി ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ, പേനകൾ, പെൻസിലുകൾ, ലഞ്ച് ബോക്സുകൾ, സ്കൂൾ ബാഗുകൾ, കുടകൾ, ജ്യോമെട്രി ബോക്സുകൾ തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു വരികയാണ്. ഈ വർഷം മാത്രം ഏകദേശം 2000 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായി സഹായം ലഭിച്ചു.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പിന്തുണ നൽകുകയും പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകരായ രമ്യ കൃഷ്ണൻ, ശ്രീലേഷ്, രാഹുൽ, അമൃത, വിവേക് ബത്തേരി, മിഥുൻ മീനങ്ങാടി എന്നിവർ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രവർത്തനം തുടർന്നുവരുന്നതെന്നും വരും വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതാണെന്നും സംഘാടകർ വ്യക്തമാക്കി.
