ഇന്ത്യൻ വിപണിയിൽ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടേഴ്സ്. ജൂലൈ 1 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും. വാഹന ശ്രേണിയിലെ എല്ലാ മോഡലുകൾക്കും രണ്ട് ശതമാനം വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉൽപ്പാദന ചെലവുകളിലെ വർദ്ധനവും പ്രവർത്തന ചെലവിലെ മൊത്തത്തിലുള്ള വർദ്ധനവും കാരണം പരിഷ്കരണം അനിവാര്യമാണെന്നാണ് കമ്പിനി അറിയിച്ചിരിക്കുന്നത്.

മോഡലിനെയും വകഭേദങ്ങളെയും ആശ്രയിച്ച് വിലവർദ്ധനവ് വ്യത്യാസപ്പെടുമെന്ന് കിയ ഇന്ത്യ അറിയിച്ചു. ആറ് ഐസ് വാഹനങ്ങളും മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ഒമ്പത് മോഡലുകളാണ് കിയ മോട്ടോഴ്‌സിന്റെ(സെൽറ്റോസ്, സോണെറ്റ്, കാരെൻസ് ക്ലാവിസ്, സിറോസ്, കാരെൻസ്, കാർണിവൽ, EV6, EV9 ) ഇന്ത്യയിലെ വാഹന ശ്രേണിയിലുള്ളത്.. വാഹനങ്ങളുടെ വില അനുസരിച്ച് പരമാവധി 2.6 ലക്ഷം രൂപയുടെ വരെ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള നിരവധി വാഹന നിർമ്മാതാക്കൾ സമീപ മാസങ്ങളിൽ വില പരിഷ്കരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സ്, ബിഎംഡബ്ല്യു ഇന്ത്യ, മെഴ്‌സിഡസ് ബെൻസ്, മാരുതി സുസുക്കി, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ, നിസ്സാൻ മോട്ടോർ ഇന്ത്യ തുടങ്ങിയ കാർ നിർമ്മാതാക്കളും വാഹന വില വർധിപ്പിച്ചിട്ടുണ്ട്. ജൂൺ മാസം മുതൽ 30,000 രൂപയാണ് മാരുതിയുടെ വാഹനങ്ങൾക്ക് കൂടിയത്. ജൂൺ ഒന്ന് മുതൽ ഹ്യുണ്ടായിയുടെ വാഹനങ്ങൾക്കും ഒരു ശതമാനം വില വർധനവ് വരുത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *