സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് നാല് പേർക്കും, മലപ്പുറത്തും കണ്ണൂരും മൂന്ന് പേർക്ക് വീതവും ,പാലക്കാട്‌ രണ്ട് പേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നിപ ബാധിതന്റെ സമ്പർക്ക പട്ടികയിൽ ഉള്ള ആരോഗ്യപ്രവർത്തകയുടെ ഫലം നെഗറ്റീവായി. നിപ രോഗബാധിതന്റെ സമ്പർക്കപട്ടിയിലുള്ള 15 പേരുടെ ഫലവും ഇതോടെ നെഗറ്റീവ് ആയി.

ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 209 ഷിഗെല്ല രോഗബാധയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. കോഴിക്കോട് പനി ബാധിച്ചു സ്ത്രീ മരിച്ചു. മാവൂർ സ്വദേശി സുനിതയാണ് മരിച്ചത്. സൗത്ത് സുഡാനിൽ നിന്ന് കേരളത്തിൽ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ് ആയി. പകർച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയ്യാറാക്കാൻ ഹൈപവർ കമ്മറ്റി യോഗം ചേർന്നു.

പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് ജൂൺ മാസത്തിൽ 120 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *