പള്ളിക്കുന്ന്: പള്ളിക്കുന്ന് എല്‍എംഎച്ച്എസ്എസിലെ വായനാ പക്ഷാചരണ പ്രവര്‍ത്തനങ്ങളും ഗുരുകുലം കോളജ് പ്രിന്‍സിപ്പാളും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പറുമായ ഷാജന്‍ ജോസ് ഉദ്ഘാടനം ചെയ്തു.
മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള കെ ഗോവിന്ദന്‍ സ്മാരക പുരസ്‌കാരം നേടിയ ഷാജനെ പ്രധാനാധ്യാപകന്‍ റോയ് വിന്‍സന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ 100% നേടിയ മുഴുവന്‍ കുട്ടികളേയും യോഗത്തില്‍ മെഡലുകള്‍ നല്‍കി അനുമോദിച്ചു.മാനേജ് മെന്റ് പ്രതിനിധിയായ റവ. ഫാഅജിത് മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ അര്‍ച്ചന സോങ്കര്‍, ജെനിഫര്‍ ജിനീസ്, അലീന അലോഷ്യസ് എന്നീ പ്രതിഭകളെ ആദരിച്ചു. റവ.ഫാ. ഷിജു മുഖ്യപ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് ഷാജി പി.വി അധ്യക്ഷനായ യോഗത്തില്‍ പ്രിന്‍സിപ്പല്‍ അമ്പിളി ജോണ്‍, അധ്യാപകരായ ബിനി എം.എസ്, ബിജു പി.ആര്‍, അനൂപ് പോള്‍ റോയ്‌സണ്‍ പിലാക്കാവ് , പിടിഎ വൈസ് പ്രസിഡന്റ് ജെസ്സി ലെസ്ലി, എം പിടിഎ പ്രസിഡന്റ് സിന്ധു ആന്റണി എന്നിവര്‍ സംസാരിച്ചു.
